ഇരുട്ടെങ്ങും ഇടപെടാത്ത വിധം
ആകൃതി വാട്ടി പൊതിഞ്ഞെടുത്ത
തണ്ടൊടിഞ്ഞ നക്ഷത്രം
പുള്ളികൾ കുടഞ്ഞിട്ട്
തൂവലുകൾ വകഞ്ഞ്
കുയിലിനെ കൊത്തിയഴിക്കുന്നു
ചാരത്തരികളിൽ ഏകാന്തത
രാത്രിയുടെ പാഥേയം പോലെ
നീലനിറത്തിന്റെ വാഴയില
വാട്ടിയ മാനത്തിന്റെ
പൊതിയഴിഞ്ഞ ചന്ദ്രൻ
കൂവൽ മധുരം
നാവിൽ മധുരത്തിന്റെ ആര്
നിലാവിന്റെ കൂട്ടിൽ
വെളിച്ചത്തിന്റെ മുട്ടയിടുവാൻ
ഒളിച്ചൊളിച്ച്
പറന്നുവന്നു മടങ്ങും
പുള്ളിക്കുയിലാവും ചന്ദ്രൻ
രാവിന്റെ പാഥേയഥം
ReplyDeleteനിലാവിന്റെ കൂട്ടിൽ
ReplyDeleteവെളിച്ചത്തിന്റെ മുട്ടയിടുവാൻ
ഒളിച്ചൊളിച്ച്
പറന്നുവന്നു മടങ്ങും
പുള്ളിക്കുയിലാവും ചന്ദ്രൻ
ആശംസകൾ