Skip to main content

ജീവപര്യന്തം

അത്രമേൽ
നിന്നെ  പ്രണയിച്ച
തെറ്റിനാവും

ശിക്ഷിച്ചത്

മഴയുടെ തടവറയിൽ
ജീവപര്യന്തം

ശിക്ഷ അനുഭവിച്ച്
തടവ്‌ കഴിഞ്ഞു
പുറത്തിറങ്ങും...

ഉറപ്പു,


നിന്റെ ഉടലിലെയ്ക്ക് തന്നെ,


തടവ്‌ ചാടിയ മാതിരി! 

Comments

  1. നൈസ്. നന്നായിട്ടുണ്ട്.

    ReplyDelete
  2. നല്ല ചിന്തകൾ.. എന്റെ ആശംസകൾ. :)

    ReplyDelete
  3. ശിക്ഷ അനുഭവിച്ച് തടവ് കഴിഞ്ഞു പുറത്തിറങ്ങും...
    തടവ്‌ ചാടിയ മാതിരി!!!
    വളരെ ഹൃദ്യമായി..

    ReplyDelete
  4. തടവുച്ചാട്ടത്തിനുമുണ്ടൊരു കുളിര്‍മ!
    ആശംസകള്‍

    ReplyDelete
  5. തടവുചാട്ട ആശംസകൾ......
    കുറഞ്ഞ വരികളില്‍
    കൂടുതൽ കാര്യം.....
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു.......

    ReplyDelete
  6. ജീവപര്യന്തം തന്നെ....................

    ReplyDelete
  7. എന്താ ചെയ്യുക
    ചാടുക തന്നെ ചെയ്യും
    ആരും കൊതിക്കുന്ന തടവറ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്