Skip to main content

ഒരേമഴയിലെ രണ്ടുതുള്ളികളിലെയ്ക്കു

ഒരേ മഴയിലെ
രണ്ടു തുള്ളികളിലെയ്ക്ക്
യാത്രപോകുവാൻ
കാത്തുനില്ക്കുന്ന
രണ്ടു പേരാണ് നമ്മൾ


പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി
നിനക്കറിയില്ല

എനിക്ക് പോകാൻ പ്രത്യേകിച്ച്
തുള്ളിയൊന്നുമില്ല

അതെ മഴയത്ത് വെച്ച്
ഒരു തുള്ളി നനയാതെ
നീ എന്നോട് വഴി ചോദിക്കുന്നു

ഞാൻ അത്രയും നനഞ്ഞു
കൂടെ വന്നു
നിനക്ക് വഴി കാട്ടിത്തരുന്നു

കാട്ടി തന്ന
വഴിയിൽ നീ എന്നെകാണിക്കുവാൻ
മൊട്ടില്ലാതെ
ചെമ്പരത്തികൾ വിരിയിക്കുന്നു


ശിഖരങ്ങൾ ഇല്ലാതെ
ഇലകൾ ഇല്ലാതെ
വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു


അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ
ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ;
ഒരു വാക്ക് മിണ്ടാതെ,
ഒന്ന് തോരുക പോലും ചെയ്യാതെ;
ഒരു മഴയായി നീ-
ഇറങ്ങി പോകുന്നു!

Comments

  1. ശിഖരങ്ങൾ ഇല്ലാതെ
    ഇലകൾ ഇല്ലാതെ
    വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു

    ReplyDelete
  2. വാക്കുകളുടെ പെരുമഴയില്‍ ഒരു ചിത്രകഥ..

    ReplyDelete
  3. ഇതിൽ വാക്കുകളുടെ ഒരു മാജിക്ക് ഉണ്ട് ,,അതിനേക്കാൾ മനോഹരമായൊരു കവിതയുമുണ്ട്...
    രണ്ടും നന്നായിരിക്കുന്നു.

    ReplyDelete
  4. മനസ്സിലേക്ക് വിഷാദരാഗമായ്
    പെയ്തുതോരുന്ന മഴത്തുള്ളികള്‍!
    ആശംസകള്‍

    ReplyDelete
  5. ഈ മഴയിലെ ഒരു തുള്ളിയായ് ഞാനുമലിഞ്ഞ് ചേരുന്നു......
    നന്മകള്‍ നേരുന്നു......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്