Skip to main content

മാവേലിവേരുകൾ

അത്രമേൽ
മണ്ണോടു മണ്ണ്ചേർന്ന് ഭരിച്ചിരുന്നതാവും

ചോദിച്ചു വന്നതാവും
തണൽ;
മൂന്നടി...

ചോദ്യം മനുഷ്യന്റെ   പേരിലാവും
വളർന്നിട്ടുണ്ടാവും ഉയർന്നിട്ടുണ്ടാവും

 അളന്നെടുത്തിട്ടുണ്ടാവും
മണ്ണും വെള്ളവും

ചവിട്ടി താഴ്ത്തിയതാവും
വേരിനെ,
മാവേലിയെ പോലെ;
മനുഷ്യവാമനൻ

കൊടുത്തിട്ടുണ്ടാവും
മരത്തിന്റെ പേരിൽ
ഒരു വരവും

ഇന്നും തണലുള്ളിടത്തെല്ലാം
 ഉണ്ടല്ലോ
കൊണ്ടാടാനെങ്കിലും;

ഊഞ്ഞാല് പോലെ,
മണ്ണിൽ തൊടാത്ത;
ഒരോണം! 

Comments

  1. ഇന്നെല്ലാം മണ്ണിലും മനസ്സിലും തൊടാത്ത ആഘോഷങ്ങള്‍..അല്ലേ...

    ReplyDelete
    Replies
    1. സത്യം മുഹമ്മദ്‌ ഭായ്
      സ്നേഹം

      Delete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. ഊഞ്ഞാല് പോലെ,
    മണ്ണിൽ തൊടാത്ത;
    ഒരോണം!

    ReplyDelete
  4. മനസ്സിലും മണ്ണിലു തൊടാത്ത ജീവിതങ്ങളില്‍ നിന്നും അത്തരത്തിലെ ആഘോഷങ്ങളെ ഉണ്ടാവു.....
    നന്മകള്‍ നേരുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്