Skip to main content

കാലം നിശ്ചലം.....


അത്രയും നിശബ്ദമായ
കാലം..

സമയം പോലും
അനക്കം
വല്ലാതെ ദീർഘിപ്പിച്ചു

ചലിക്കുന്ന ശബ്ദം
നന്നായി നേർപ്പിച്ച്
ചലനം അടുത്ത നിമിഷത്തേയ്ക്ക്
മാറ്റി വെയ്ക്കുന്നു

അത്രയും
ഏകാഗ്രതയോടെ
മനസ്സിനെ ധ്യാനിച്ച്
ബുദ്ധനായി
തിളക്കത്തോടെ
ഏതു നിമിഷവും
ഇറ്റുവീണേക്കാവുന്ന
ഒരു മഞ്ഞുതുള്ളി

ആ മഞ്ഞുതുള്ളിയെ
ഉണർത്താതെ
അത്രയും നിശ്ചലമായി
കാലത്തിന്റെ
ജലാശയം

ഇതിനു രണ്ടിനും ഇടയിൽ
ഒരു തുള്ളിയുടെ ഉടലിൽ
ആകാശത്തിന്റെ  മനസ്സുമായി
അത്രമേൽ മൌനം ചാലിച്ചു
ജലമലയാളത്തിൽ
ഞാൻ
നിന്റെ പേരെഴുതുന്നു

എന്ന് നമ്മൾ
ഒന്നാകുന്നുവോ
അന്ന് നമ്മുടെ
ഇന്ന്,
എന്ന്
സമയത്തിന്റെ ശബ്ദമില്ലാത്ത
ഭാഷയിൽ
 കാലം
നോക്കി വായിക്കുന്നു ....
   

Comments

  1. ഈ കാവ്യഭാഷക്കും, ബിംബ കൽപ്പനകൾക്കും പ്രണാമം

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ഒത്തിരി സ്നേഹത്തോടെ

      Delete
  2. നന്നായിട്ടുണ്ട്..............

    ReplyDelete
  3. കാലം നിശ്ചയം......
    മനോഹരം ബൈജു ഭായ്..

    ReplyDelete
  4. എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്,,,,,,,,,,,,,,,,,,,,!

    ReplyDelete
  5. ശബ്ദമില്ലാത്ത സമയത്തിന്റെ
    ഭാഷയുടെ ഇതുവരെ കേൾക്കാത്ത
    ശബ്ദത്തിലൂടെ കലി കാലത്തെ കവി
    നോക്കി വായിക്കുകയാണ്....!

    ReplyDelete
  6. മൗനത്തിന്റെ, നിശ്ചലതയുടെ, ആഴം തുളുമ്പുന്ന വാക്കുകൾ.

    ReplyDelete
  7. ഇതിനു രണ്ടിനും ഇടയിൽ
    ഒരു തുള്ളിയുടെ ഉടലിൽ
    ആകാശത്തിന്റെ  മനസ്സുമായി
    അത്രമേൽ മൌനം ചാലിച്ചു
    ജലമലയാളത്തിൽ
    ഞാൻ
    നിന്റെ പേരെഴുതുന്നു

    എന്താ വരികള്‍...... ഗംഭീരം
    ആശംസകൾ..... നേരുന്നു......

    ReplyDelete
  8. ഇതിൽ കൂടുതൽ എന്ത് നിശ്ചലത വരുത്താനാണ് അല്ലെ.

    ReplyDelete
  9. എന്ത് എഴുതുമെന്നോ എങ്ങനെ എഴുതുമെന്നോ ഒരു മുന്‍ധാരണകളും തരാത്ത ഒരു കവി-ആശംസകള്‍ ഭായ്

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം വളരെ നന്ദി

    ReplyDelete
  11. സമയത്തിന്റെ ശബ്ദമില്ലാത്ത
    ഭാഷയിൽ
    കാലം
    നോക്കി വായിക്കുന്നു............
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി