രാജ്യം ഉപേക്ഷിച്ച കർഷകൻ അയാളുടെ വേദനകളെ അയാളുടെ തലയിൽ പശുക്കളെ പോലെ മേയാൻ അഴിച്ചു വിട്ടു കണ്‍പോളകളെ ഇരുട്ടിൽ കൊണ്ട് കെട്ടി അയാൾക്ക് ഉപേക്ഷിക്കാനാവാത്ത രാജ്യത്തിൻറെ നട്ടെല്ലിന്റെ ചോട്ടിൽ ബുദ്ധനെ പോലെ വന്നിരിക്കുന്നു ഒരു ദീർഘനിശ്വാസത്തിൽ അയാളുടെ മുന്നിലൂടെ വെറുംകരിയില പോലെ പറന്നു പോകുന്നു; കരച്ചിൽ എന്ന വരവിനും ചിരി എന്ന ചെലവിനുമിടയിൽ കാലങ്ങളായി മിച്ചം പിടിച്ചു വെച്ചിരുന്ന ചുണ്ടുകൾ വെയിലിലും കാറ്റിന്റെ തണൽപച്ച കാട്ടാത്ത ഇലകളെ പോലെ ഒന്നുംമിണ്ടാതെ ശബ്ദമുണ്ടാക്കുന്നു ചുറ്റുമുള്ള നൂറായിരം ചുണ്ടുകൾ അങ്ങിനെയിരിക്കുമ്പോൾ അയാൾക്ക് മാത്രമായി നേരമിരുട്ടുന്നു! തന്റെ ഭാരം കുട്ടയിലെടുത്തുവെച്ചു തലയിൽചുമന്നു ഒരുനിമിഷം കൊണ്ട യാൾ കർഷകനല്ലാതായി- മാറുന്നു ഇരുന്ന നട്ടെല്ല് ആരുടേതാണെന്ന്പോലും നോക്കാതെ യാന്ത്രികമായി അയാൾ കയറുപോ ല ഴിച്ചെടുത്തു തുടങ്ങുന്നു!
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...